അന്വേഷണം നടക്കട്ടെ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
1493301
Tuesday, January 7, 2025 7:53 AM IST
സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കത്ത് പുറത്തുവരുകയും അതിൽ എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ പേരും ഉൾപ്പെട്ടതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് പ്രതികരണവുമായി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ രംഗത്തെത്തിയത്.
കത്ത് കണ്ടിട്ടില്ലെന്നുംപോലിസ് അന്വേഷിച്ച് പറയട്ടെയെന്നും എംഎൽഎ പറഞ്ഞു. കത്ത് പുറത്തുവന്നു എന്നതുകൊണ്ട് ഒരാൾ അതിന്റെ ഭാഗമാകില്ല. പക്ഷേ കത്തിനെ കുറച്ചുകാണുന്നില്ല. താൻ കോഴ വാങ്ങുകയോ ഉദ്യോഗാർഥികളെ കബളിപ്പിക്കുകയും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.