മരണമൊഴിയിൽ പറഞ്ഞതിനാലാണ് ആദ്യം കത്ത് പുറത്ത് വിടാതിരുന്നത്: മകൻ
1493302
Tuesday, January 7, 2025 7:53 AM IST
സുൽത്താൻ ബത്തേരി: എൻ.എം. വിജയന്റെ മരണ മൊഴിയിലെ ആവശ്യാർത്ഥമാണ് കത്തുകൾ പുറത്ത് വിടാതിരുന്നതെന്ന് മകൻ വിജേഷും മരുമകൾ പത്മജയും പറഞ്ഞു.
സഞ്ചയനത്തിന് ശേഷം കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവ് പ്രിയഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് കത്ത് കൈമാറണമെന്നും നേതൃത്വത്തിന് കത്ത് കൈമാറിയതിന് ശേഷം അനുകല നടപടി ഉണ്ടായില്ലെങ്കിൽ മാത്രമേ കത്ത് പോലീസിനും മാധ്യമങ്ങൾക്കും നൽകാവു എന്ന് മരണമൊഴിയിൽ പറഞ്ഞതായും കുടുംബം പറഞ്ഞു. അതനുസരിച്ച് കെ. സുധാകരനും വി.ഡി. സതീശനും കത്ത് നൽകി. എന്നാൽ അനുകൂല മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിട്ടതെന്നും കുടുംബം പറഞ്ഞു.