‘അമ്മയുടെ പേരിൽ ഒരു മരം ’പദ്ധതി
1493830
Thursday, January 9, 2025 5:36 AM IST
കൽപ്പറ്റ: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സോഷ്യൽ ഫോറസ്ട്രിയുടെയും എസ്കഐംജെ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും സഹകരണത്തോടെപരിപാടി സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയാണ് പദ്ധതി ലക്ഷ്യം. നാഷണൽ സർവീസ് സ്കീം ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പരിസരത്ത് വിവിധ തരത്തിലുള്ള വൃക്ഷത്തൈകൾ നട്ടു. പരിപാടിയിൽ പി.പി. അജിത്, നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ.എ. അഭിജിത്ത്, വോളണ്ടിയർ ലീഡർ റിയോണ്‍ ജെയ്സണ്‍, സ്റ്റാഫ് സെക്രട്ടറി ബീന ജോർജ്, അധ്യാപകരായ കെ. പ്രസാദ്, ഫെബിൻ സനിൽ, എം.കെ. ലതീഷ്, എം.പി. ജംഷീന, എൻ.എസ്. ഹർഷ, സോണിയ മാത്യു, കെ.ആർ. ബിനീഷ് പങ്കെടുത്തു.