ഡിസിസി ട്രഷററുടെ മരണം; നിയമനടപടികൾ സ്വീകരിക്കുക: സിപിഐ(എംഎൽ) റെഡ് സ്റ്റാർ
1493837
Thursday, January 9, 2025 5:36 AM IST
കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യക്ക് ഉത്തരവാദികളായ മുഴുവൻ അഴിമതിക്കാരെയും കുറ്റവാളികൾക്കെതിരെയും കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐ(എംഎൽ) റെഡ് സ്റ്റാർ ആവശ്യപ്പെട്ടു.
സഹകരണ മേഖലയിലെ അഴിമതിയും സ്വജനപക്ഷപാതിത്വവും തുടച്ച് നീക്കാൻ പഴുതുകൾ അടച്ചുള്ള സമഗ്ര നിയമ നിർമ്മാണം നടത്തണം എന്നും പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം ജോർജ്ജ്, ബിജി ലാലിച്ചൻ, പി.ടി. പ്രേമാനന്ദ്, സുനിൽ ജോസഫ്, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ ജോണ്സണ്, കെ. പ്രേംനാഥ്, ബിജു. എം.കെ തുടങ്ങിയവർ സംസാരിച്ചു.