സെന്റ് മേരീസ് കോളജിന് ഒന്നാം സ്ഥാനം
1493841
Thursday, January 9, 2025 5:38 AM IST
സുൽത്താൻ ബത്തേരി: കാർഗിൽ വിജയത്തിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ രാജ്യവ്യാപകമായി എൻസിസി യൂണിറ്റുകൾക്കായി സംഘടിപ്പിച്ച റീൽ നിർമാണ മത്സരത്തിൽ ബത്തേരി സെന്റ് മേരീസ് കോളജ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി.തീവ്രവാദികൾക്കെതിരേ പൊരുതുന്ന ജവാൻമാരുടെ ദൗത്യം ചിത്രീകരിച്ച സെന്റ് മേരീസിലെ അയന വിജയും സംഘവും നിർമിച്ച റീലാണ് ഒന്നാം സ്ഥാനം നേടിയത്.
കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളജ് എൻസിസി 9 കെ ഗേൾസ് ബറ്റാലിയൻ കേഡറ്റ് എ. സ്നിഗ്ധ, ടാനിയ ബിനീഷ് എന്നിവർ രണ്ടാം സ്ഥാനം നേടി. ന്യൂഡൽഹി ഡോ.ബി.ആർ അംബേദ്കർ സ്കൂൾ ഓഫ് സ്പെഷലൈസ്ഡ് എക്സലൻസിലെ അഭിജയിനിനാണ് മൂന്നാം സ്ഥാനം. ധീര ജവാന്മാർക്ക് ആദരം എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എൻസിസി യൂണിറ്റുകൾ പങ്കെടുത്തു.
എൻസിസി അഞ്ചാം കേരള ബറ്റാലിയൻ വയനാട് കമാൻഡിംഗ് ഓഫീസർ കേണൽ മുകുന്ദ് ഗുരുരാജ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.