കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ അന്വേഷണം നടത്തണം: ആർജെഡി
1493835
Thursday, January 9, 2025 5:36 AM IST
കൽപ്പറ്റ: കോണ്‍ഗ്രസ് ജില്ലാ ട്രഷററും മകനും ആത്മഹത്യ ചെയ്തതിന് ഐ.സി. ബാലകൃഷണൻ എംഎൽഎയ്ക്കും കോണ്‍ഗ്രസിന്റെ നേതാക്കൾക്കുമെതിരേ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) ജില്ല സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് മുൻകൈ എടുത്ത് രൂപീകരിക്കപ്പെട്ട ജില്ലയിലെ നിരവധി സഹകരണ സംഘങ്ങളിൽ അഴിമതി ലക്ഷ്യമിട്ട് നിയമനങ്ങൾ നടത്തിയതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
ഉന്നത നേതാക്കൾക്ക് പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്നതിനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താത്പര്യം മൂലമാണെന്ന് വ്യക്തമായി കഴിഞ്ഞു.
ജില്ല പ്രസിഡന്റ് ഡി. രാജൻ അധ്യക്ഷത വഹിച്ചു. കെ.കെ. ഹംസ, കെ.എ. സ്കറിയ, എൻ.ഒ. ദേവസി, കെ.ബി. രാജുകൃഷ്ണ, പി.എം. ഷബീറലി എന്നിവർ പ്രസംഗിച്ചു.