മരകാവ് സെന്റ് തോമസ് ദേവാലയ തിരുനാൾ
1493832
Thursday, January 9, 2025 5:36 AM IST
പുൽപ്പള്ളി: മരകാവ് സെന്റ് തോമസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ മാർ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും പരിശുദ്ധ ദൈവമാതാവിനന്റെയും സംയുക്ത തിരുനാൾ 10 മുതൽ 19 വരെ നടക്കും.
പത്തിന് വൈകുന്നേരം 4.30ന് ഫാ. ജെയിംസ് പുത്തൻപറന്പിൽ കൊടിയേറ്റും. 11ന് വചന സന്ദേശം, നൊവേന- ഫാ. ക്രിസ്റ്റിൻ. 12ന് രാവിലെ ആറിന് ജപമാല, 6.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, എട്ടിന് ജപമാല, 8.30ന് കാഴ്ചസമർപ്പണം, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന-ഫാ. ജെയിംസ് പുത്തൻപറന്പിൽ. 13 മുതൽ 15 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കാഴ്ചസമർപ്പണം, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന.
16ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കാഴ്ചസമർപ്പണം, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന- ഫാ. ജോസ് കരിങ്ങടയിൽ. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 17ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കാഴ്ചസമർപ്പണം, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന-ഫാ. ജെയിംസ് പുത്തൻപറന്പിൽ. 6.15ന് സണ്ഡേ സ്കൂൾ വാർഷികം, കലാസന്ധ്യ, 7.30ന് സാമൂഹ്യനാടകം.
18ന് രാവിലെ എട്ടിന് വാർഡുകളിലേക്ക് അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് ആഘോഷമായ തിരുനാൾ സമൂഹബലി, വചന സന്ദേശം, നൊവേന. ഫാ. വിൻസെന്റ് പുതുശേരി, ഫാ. ജോസ് തേക്കനാടി, ഫാ. ജോർജ് പടിഞ്ഞാറയിൽ എന്നിവർ കാർമികത്വം വഹിക്കും.
6.30ന് മാരപ്പൻമൂല സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം. എട്ടിന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, ആകാശ വിസ്മയം, മേളപ്പെരുക്കം. 19ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, പത്തിന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം, നൊവേന. മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗംലം മുഖ്യകാർമികത്വം വഹിക്കും.
12ന് തിരുനാൾ പ്രദക്ഷിണം മരകാവ് ഗദ്സെമൻ ഗ്രോട്ടേയിലേക്ക്. ഒന്നിന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹ വിരുന്ന്, കൊടിയിറക്കൽ.