വയനാട് വൈത്തിരിയിൽ റിസോർട്ടിനടുത്ത് സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച നിലയിൽ
1493317
Tuesday, January 7, 2025 10:32 PM IST
കൽപ്പറ്റ: വയനാട് പഴയ വൈത്തിരിക്കു സമീപം റിസോർട്ടിനോടു ചേർന്നുള്ള മരത്തിൽ സ്ത്രീയെയും പുരുഷനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൊയിലാണ്ടി കാവുംവട്ടം മൂഴിക്കുമീത്തൽ തെക്കെ കോട്ടോക്കുഴി പ്രമോദ് (54), ഉളേള്യരി ചാലിൽ മീത്തൽ ബിൻസി (34) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്. ചോയിക്കുട്ടി-ദേവകി ദന്പതികളുടെ മകനാണ് പ്രമോദ്.
ഭാര്യ: ഷൈജ. മക്കൾ: ദേവദത്ത്, സിദ്ധാർഥ്. പ്രമോദ് നേരത്തെ നാറാത്ത് ഫർണിച്ചർ കട നടത്തിയിരുന്നു. ഭാസ്കരക്കുറുപ്പ്-ലീല ദന്പതികളുടെ മകളാണ് ബിൻസി. കോഴിക്കോട് കുന്നമംഗലം സ്വദേശി രൂപേഷാണ് ഭർത്താവ്. മക്കൾ: വൈഷ്ണവ്, വൈഗ ലക്ഷ്മി. വൈത്തിരി പോലീസ് ഇൻക്വസ്റ്റ് നടത്തി.