കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
1493839
Thursday, January 9, 2025 5:38 AM IST
മാനന്തവാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ മാനന്തവാടി ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ നടത്തി.
തുടർന്ന് അന്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് ഇ.ടി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ. എൻ.കെ. വർഗീസ്, രാജൻ ഗുരുക്കൾ, കമ്മന മോഹനൻ, പി.സി. വർഗീസ്, പി.കെ. വിപിനചന്ദ്രൻ, വേണുഗോപാൽ എം. കീഴുശേരി, ജി വിജയമ്മ, ആർ.പി. നളിനി, ടി.ജെ. സഖറിയാസ് എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. വനിത സമ്മേളനം എഐസിസി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.