ധനസഹായത്തിന് 31 വരെ അപേക്ഷിക്കാം
1493455
Wednesday, January 8, 2025 5:33 AM IST
കൽപ്പറ്റ: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ഉന്നത വിദ്യാഭ്യാസ പരീക്ഷ വിജയികൾക്കാണ് അസവരം.
കേന്ദ്രസംസ്ഥാന സർക്കാർ എയ്ഡഡ് യൂണിവേഴ്സിറ്റികളിൽ നിന്നും റെഗുലർ കോഴ്സുകളിൽ ഡിഗ്രി, പിജി, ഐടിഐ, ടിടിസി, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബിഎഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് 31വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.agriworkersfund.org ൽ ലഭിക്കും. ഫോണ്: 04936204602.