കുഞ്ഞോം സെന്റ് ആന്റണീസ് പള്ളി തിരുനാളിന് കൊടിയേറി
1493305
Tuesday, January 7, 2025 7:53 AM IST
മക്കിയാട്: കുഞ്ഞോം സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. ഫ്രാൻസിസ് നെല്ലിക്കുന്നേൽ കൊടി ഉയർത്തി. ഫാ. ചാക്കോച്ചൻ വഴക്കാല വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ഇന്ന് രാവിലെ ആറിന് ആരാധന, ജപമാല, 6.30 നും വൈകുന്നേരം 5.30 നും വിശുദ്ധ കുർൂബാന, നൊവേന തുടർന്ന് ഫാ. ജയിംസ് ചെന്പക്കരയുടെ സന്ദേശം.
എട്ട് മുതൽ 10 വരെ തീയതികളിൽ രാവിലെ ആറിന് ആരാധന, ജപമാല. 6.30 നും വൈകുന്നേരം 5.30 നും വിശുദ്ധ കുർബാനയും നൊവേനയും. ഒന്‍പതിന് രാവിലെ ഒന്‍പതിന് ഫാ. ബിജു കിഴക്കാരക്കാട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷങ്ങൾ.
10ന് രാത്രി ഏഴിന് സ്നേഹവിരുന്ന്. 7.30ന് ഭക്തസംഘടനകളുടെയും സണ്‍ഡേ സ്കൂളിന്റെയും വാർഷികാഘോഷം. ഫാ. പോൾ വടക്കേഓരത്ത് ഉദ്ഘാനം ചെയ്യും. 11ന് രാവിലെ ആറിന് ആരാധന, ജപമാല, 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 5.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. വിൻസൻ കളപ്പുര കാർമ്മികത്വം വഹിക്കും. ഫാ. റോബിൻസ് കുന്പളക്കുഴിയിൽ തിരുനാൾ സന്ദേശം നൽകും. 7.30 ന് നിരവിൽപ്പുഴ കപ്പേളയിലേക്ക് പ്രക്ഷണം. രാത്രി ഒന്‍പതിന് വാദ്യമേളങ്ങളും ആകാശ വിസ്മയവും. തുടർന്ന് സ്നേഹവിരുന്ന്.
പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച. 6.30ന് വിശുദ്ധ കുർബാന. 10.00 ന് നടക്കുന്ന തിരുനാൾ റാസയ്ക്ക് നിലന്പൂർ റീജിയണ്‍ സിഞ്ചേലൂസ് ഫാ. ബെന്നി മുതിരക്കാലായിൽ പ്രധാന കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12ന്ന് പാതിരി മന്നം പന്തലിലേക്ക് പ്രക്ഷണം. ഒരു മണിക്ക് തിരുശേഷിപ്പ് വണക്കവും ആശീർവാദവും തുടർന്ന് നേർച്ച ഭക്ഷണം. രണ്ടിന് കൊടി ഇറക്കൽ.
മൂലങ്കാവ് സെന്റ് ജൂഡ്സ് പള്ളിയിൽ തിരുനാളിന് കൊടിയേറി
മൂലങ്കാവ്: മൂലങ്കാവ് സെന്റ് ജൂഡ്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആരംഭിച്ചു. ഇടവക വികാരി ഫാ. അനീഷ് കാട്ടാംകോട്ടിൽ കൊടിയുയർത്തി. തുടർന്ന് കല്ലുമുക്ക് സെന്റ് ജോർജ് ഇടവക വികാരി ഫാ. അനൂപ് കൊല്ലംകുന്നേൽ ദിവ്യബലിയർപ്പിച്ചു. എല്ലാ ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനങ്ങളായ 10ന് നവവൈദികരായ ഫാ. ജസ്റ്റിൻ വട്ടക്കുന്നേൽ, ഫാ. ക്രിസ്റ്റി പൂതക്കുഴിയിൽ എന്നിവർ ദിവ്യബലി അർപ്പിക്കും. 11ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ദ്വാരക സീയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജിന്റോ തട്ടുപറന്പിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഭക്തിസാന്ദ്രമായ പ്രദക്ഷിണം നടക്കും.
12ന് ബത്തേരി അസംപ്ഷൻ വികാരി ഫാ. തോമസ് മണക്കുന്നേൽ ആഘോഷമായ ദിവ്യബലിയർപ്പിച്ച് തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണവും ഉത്പന്നങ്ങളുടെ ലേലവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.