ജൈവ മാലിന്യ സംസ്കരണ സർവേ ഉദ്ഘാടനം ചെയ്തു
1493831
Thursday, January 9, 2025 5:36 AM IST
കൽപ്പറ്റ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ മാലിന്യ മുക്തം നവകേരളം കാന്പയിന്റെ ഭാഗമായി ഹരിതകർമ്മ സേനയുമായി സംയോജിച്ച് ജൈവമാലിന്യ സംസ്കരണം വീടുകളിൽ ഉറപ്പാക്കുന്നതിനുള്ള സർവേയുടെ ജില്ലാതല ഉദാഘാടനം ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു.
ബയോബിൻ ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ ഉപയോഗം, ലഭ്യത, ഇനോകുലത്തിന്റെ ആവശ്യകത, വീടുകൾ, സ്ഥാപനങ്ങളിൽ ഹരിതകർമ സേനയുടെ സഹകരണത്തോടെ നടപ്പാക്കുകയാണ് സർവേയിലൂടെ. 12 വരെ വീടുകൾ കേന്ദ്രീകരിച്ച് സർവേ നടക്കും. കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രാജാറാണി, എഡിഎംസി വി.കെ. റജീന, ശുചിത്വമിഷൻ എഡിഎംസി റഹീം ഫൈസൽ, കൽപ്പറ്റ നഗരസഭാ സിഡിഎസ് ചെയർപേഴ്സണ് എ.വി. ദീപ, ജില്ലാ പ്രോഗ്രാം മാനേജർ പി. ഹുദൈഫ്, ടി.വി. സായ് കൃഷ്ണ, ബ്ലോക്ക് കോഓഡിനേറ്റർമാരായ എം.എസ്. മഹിജ, അതുല്യ, വിദ്യ മോൾ എന്നിവർ പങ്കെടുത്തു.