മയക്കുമരുന്നുകേസിൽ തടവും പിഴയും
1493840
Thursday, January 9, 2025 5:38 AM IST
കൽപ്പറ്റ: ലഹരിമരുന്നായ മെത്താംഫിറ്റാമിൻ കൈവശംവച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം കണ്ണാട്ടിപ്പടി അവുഞ്ഞിക്കാടൻ ഷിബിനെയാണ്(24)കൽപ്പറ്റ അഡ്ഹോക്ക്(രണ്ട്)കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധികം തടവ് അനുഭവിക്കണം.
2021 ഫെബ്രുവരി 18ന് മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീനും സംഘവുമാണ് ഷിബിനെ അറസ്റ്റുചെയ്തത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജി. രാധാകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്.