വന്യമൃഗശല്യം: കോണ്‍ഗ്രസ് ഡിഎഫ്ഒയെ ഉപരോധിച്ചു
1493834
Thursday, January 9, 2025 5:36 AM IST
കൽപ്പറ്റ: കൽപ്പറ്റ നഗരസഭാ പരിധിയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവർത്തകർ സൗത്ത് വയനാട് ഡിഎഫ്ഒയെ ഉപരോധിച്ചു.
നാല് ആവശ്യങ്ങളിൽ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്. നഗരസഭാ പരിധിയിലെ ചുഴലിയിലും പെരുന്തട്ടയിലും കടുവയും പുലിയും വിഹരിക്കുകയാണന്നും വളർത്തുമൃഗങ്ങളെ പിടികൂടുകയാണെന്നും മനുഷ്യ ജീവന് ഭീഷണിയാണെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് ഡിഎഫ്ഒയെ ഉപരോധിച്ചത്. കൽപ്പറ്റ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർമാരും സമരത്തിൽ പങ്കെടുത്തു.
പുതിയ കൂട് സ്ഥാപിക്കുന്നതുൾപ്പടെ നാല്ആവശ്യങ്ങളിൽ തീരുമാനയതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. വനം വകുപ്പ് ചെയ്യേണ്ട കാര്യങ്ങൾ വനം വകുപ്പും നഗരസഭ ചെയ്യേണ്ട കാര്യങ്ങൾ നഗരസഭയും ചെയ്യുമെന്ന് പിന്നീട് ചെയർമാൻ ടി.ജെ. ഐസക് പറഞ്ഞു.
വന്യമൃഗശല്യം രൂക്ഷമായ നടുപ്പാറ, പെരുന്തട്ട, ചുഴലി പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ പുനസ്ഥാപിക്കുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.