ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
1493306
Tuesday, January 7, 2025 7:53 AM IST
കൽപ്പറ്റ: കർഷക സമൂഹം നടത്തിയ പ്രതിഷേധത്തിൽ ഡിഎഫ്ഒ ഓഫീസ് തകർത്തു എന്ന പേരിൽ പി.വി. അൻവർ എംഎൽഎ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ദാസനക്കരയിലെ വനംവാച്ചർ പോളിനെ ആന ചവിട്ടി കൊന്നപ്പോൾ യു ഡിഎഫും എൽഡിഎഫും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ പോളിന് നഷ്ടപരിഹാരം കൊടുക്കുന്നതിനുവേണ്ടി കുടിയേറ്റ മേഖലിലെ ജനങ്ങളോടൊപ്പം ഫാർമേഴ്സ് റിലീഫ് ഫോറം നിലകൊണ്ടതിന് തങ്ങളുടെ നേതാക്കളുടെ പേരിൽ കള്ളക്കേസുകൾ കൊടുത്ത് സമരത്തെ അടിച്ചമർത്താൻ നോക്കുന്ന ഇടതുപക്ഷ സർക്കാരിനെ കർഷക സമൂഹം തിരിച്ചറിയണമെന്നും എഫ്ആർഎഫ് ജില്ലാ ചെയർമാൻ പി.എം. ജോർജ് ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ പി.എം. ജോർജ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എ.സി. തോമസ്, ജില്ലാ കണ്‍വീനർ എ.എൻ. മുകുന്ദൻ, ട്രഷറർ ടി. ഇബ്രാഹിം, എം.ജെ. ചാക്കോ, പുരുഷോത്തമൻ, ഒ.ആർ. വജൻ, രാജൻ പനമരം, അപ്പച്ചൻ ചീങ്കല്ലേൽ, ജോമാൻ ഇടിയാലിൽ, ഗിരീഷ് കുറിച്ചിപ്പറ്റ, ജോർജ് കുഴിയറ, വിദ്യാധരൻ വൈദ്യർ, പി.ജെ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.