കരകൗശല പ്രദർശന മേളയ്ക്ക് വർണാഭമായ തുടക്കം
1493454
Wednesday, January 8, 2025 5:33 AM IST
സുൽത്താൻ ബത്തേരി: ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കരകൗശല നിർമാണ പ്രദർശന മേളയ്ക്ക് ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി. കേന്ദ്ര സർക്കാരിന്റെ ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള ഡെവലപ്മെന്റ് കമ്മീഷണർ (ഹാൻഡി ക്രാഫ്റ്റ്) ഓഫീസ് നടത്തുന്ന കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും തൽസമയ നിർമാണ പരിപാടിയും ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ. രമ മുഖ്യ പ്രഭാഷണം നടത്തി. തൃശൂർ ഹാൻഡി ക്രാഫ്റ്റ് സർവീസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ എം.പി. സജി കരകൗശല നിർമാണ കലയുടെ സാധ്യതകൾ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ എം.എ. ജാസ് അധ്യക്ഷത വഹിച്ചു.
ഹാൻഡി ക്രാഫ്റ്റ് സെന്റർ കോ ഓർഡിനേറ്റർ കെ.ജി. വിനോദൻ, ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം സെക്രട്ടറി റഷീദ് ഇമേജ്, പേപ്പർ ക്വില്ലിംഗ് വർക്ക് ആർട്ടിസ്റ്റ് കെ.ജി. ദാസ് കോളേരി എന്നിവർ പ്രസംഗിച്ചു.
സ്കൂൾ മാനേജർ സി.കെ. സമീർ, വൈസ് പ്രിൻസിപ്പൽ ഒ. അഷ്റഫ്, തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെയാണ് പ്രദർശന സമയം. മേള ഇന്ന് സമാപിക്കും.