പുനരധിവാസത്തിൽ തൊഴിലും ഉറപ്പാക്കണമെന്ന്
1493836
Thursday, January 9, 2025 5:36 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തോടൊപ്പം തൊഴിലും ഉറപ്പാക്കണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) ജില്ലാ സമ്മേളനം സർക്കാരിനോട് അഭ്യർഥിച്ചു.
സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ബത്തേരി അധ്യക്ഷത വഹിച്ചു. ഇസ്കഫ് ദേശീയ കൗണ്‍സിലംഗം പ്രിൻസ് മാത്യു, വിജയൻ ചെറുകര, മാധ്യമ പ്രവർത്തകൻ എം.കെ. രാമദാസ്, അഷ്റഫ് തയ്യിൽ, വിനു ഐസക്, എസ്. വിക്രമൻ, ശ്രീജിത്ത് പനമരം, വി. യൂസഫ് എന്നിവർ പ്രസംഗിച്ചു.
ഇസ്കഫ് ജില്ലാ പ്രസിഡന്റായി എസ്. വിക്രമനെയും സെകട്ടറിയായി ഷാജി ബത്തേരിയെയും തെരെഞ്ഞെടുത്തു.
വിജയൻ ചെറുകര, എം.കെ. രാമദാസ് (രക്ഷാധികാരികൾ), അഷ്റഫ് തയ്യിൽ (ട്രഷറർ), ശ്രീജിത് പനമരം, രജീഷ് വൈത്തിരി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.