അധ്യാപക-സർവീസ് സംഘടനാ സമരസമിതി കണ്വൻഷൻ നടത്തി
1493449
Wednesday, January 8, 2025 5:31 AM IST
കൽപ്പറ്റ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡിഎ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക-സർവീസ് സംഘടനാ സമര സമിതി 22ന് നടത്തുന്ന സൂചനാപണിമുടക്കിനു മുന്നോടിയായി വൈത്തിരി മേഖലാ സമരപ്രഖ്യാപന കണ്വൻഷൻ നടത്തി. ജില്ലാ കണ്‍വീനർ ശ്രീജിത്ത് വാകേരി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് പ്രിൻസ് തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത്, സമരസമിതി ജില്ലാ ചെയർമാൻ ടി.ഡി. സുനിൽമോൻ, ജോയിന്റ് കൗണ്‍സിൽ സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ എം.പി. ജയപ്രകാശ്, കെ.ആർ. സുധാകരൻ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് കൗണ്‍സിൽ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.സി. രാധിക സ്വാഗതവും പി.പി. റഷീദ നന്ദിയും പറഞ്ഞു.