പിണറായി സർക്കാർ രാജിവയ്ക്കണം: കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ
1493448
Wednesday, January 8, 2025 5:31 AM IST
പനമരം: ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാർ രാജിവയ്ണമെന്ന് സിഎംപി യുവജന വിഭാഗമായ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ(കഐസ്വൈഎഫ്)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആധുനിക ചികിത്സാസൗകര്യങ്ങൾ ഒരുക്കി മാനന്തവാടി ഗവ.മെഡിക്കൽ കോളജ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
സിഎംപി ഏരിയ സെക്രട്ടറി സി. അബ്ദുൾനാസർ അധ്യക്ഷത വഹിച്ചു. കെഎസ്വൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിനൂപ് ഉഗ്രപുരം മുഖ്യപ്രഭാഷണം നടത്തി. എം.പി. ഗംഗാധരൻ, ടി.വി. രഘു, പി. രാമചന്ദ്രൻ, ബാലൻ പന്തലാടി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി നിതിൻ തോമസ്(പ്രസിഡന്റ്), ബിനു ഭാസ്കർ(വൈസ് പ്രസിഡന്റ്) ശ്രീധരൻ അമ്മാനി(സെക്രട്ടറി), മിഥുൻ ലാൽ(ജോയിന്റ് സെക്രട്ടറി), ഉഷ അന്നാണിക്കുന്ന്(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.