മരണത്തിന് ഉത്തരവാദികൾ കോണ്ഗ്രസ് നേതാക്കളെന്ന്
1493838
Thursday, January 9, 2025 5:36 AM IST
സുൽത്താൻ ബത്തേരി: കോണ്ഗ്രസ് നേതാവ് എൻ.എം. വിജയന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികൾ കോണ്ഗ്രസ് നേതാക്കളാണെന്നുള്ള വിജയന്റെ കത്ത് മക്കൾ പ്രസിദ്ധീകരിച്ച നിലയ്ക്ക് പ്രതികളുടെ പേരിൽ കേസെടുത്തു നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്ന് കേരള കോണ്ഗ്രസ്-എം ജില്ലാ നിർവാഹകസമതി ആവശ്യപ്പെട്ടു.
പോലീസ് അന്വേഷണത്തിൽ ബാങ്കുകളിൽ നിന്ന് കിട്ടിയ രേഖകളും നിരവധി ആളുകൾ നൽകിയ പരാതികളും വിജയന്റെ കുടുംബത്തിലെ പ്രശ്നങ്ങളാണെന്ന് വരുത്തുകയായിരുന്നു തത്പര കക്ഷികളായ കോണ്ഗ്രസ് നേതാക്കൾ.
ഗൂഢാലോചനകളും തെളിവുകളും കിട്ടിയ സാഹചര്യത്തിൽ സർക്കാർ കൃത്യമായ നടപടിക്കായി വൈകരുത് എന്ന് യോഗം നിർദേശിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, കെ.കെ. ബേബി,
വിൽസണ് നെടുംകൊന്പിൽ, മാത്യു എടയകാട്ട്, എൻ.എ. ബില്ലിഗ്രാഹാം, മാത്യു ജോസഫ്, കെ.വി. മാത്യു, സണ്ണി ജോർജ്, എൻ.പി. അബ്ദുൾ ഗഫൂർ, ടി.ടി. മാത്യു, ജോസ് തോമസ്, റെജി ഓലികരോട്ട്, ടോം ജോസ്, പി.എം. ജയശ്രീ എന്നിവർ പ്രസംഗിച്ചു.