ആഫ്രിക്കൻ ഒച്ചുകളെ നിർമാർജനം ചെയ്യാൻ പദ്ധതികൾ ആവിഷ്കരിക്കുന്നു
1486403
Thursday, December 12, 2024 2:49 AM IST
പയ്യന്പള്ളി: കുറുക്കൻമൂലയിൽ കണ്ടെത്തിയ ആഫ്രിക്കൻ ഒച്ചുകളെ നിർമാർജനം ചെയ്യാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ പ്രദേശത്തെ കർഷകർക്ക് ബോധവത്കരണം നൽകും. കഴിഞ്ഞദിവസം മുതലാണ് പയ്യന്പി കുറുക്കൻ പ്രദേശത്ത് വ്യാപകമായ രീതിയിൽ ആഫ്രിക്കൻ ഒച്ചുക്കളെ കണ്ടെത്തിയത്.
വാർഡ് കൗണ്‍സിലർ ആലീസ് സിസിൽ കൃഷിവകുപ്പിന് നൽകിയ പരാതിയെ തുടർന്ന് കാർഷിക ഗവേഷണ കേന്ദ്രത്തിലെയും കൃഷിഭവനിലെയും ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. രാജൻ, കൃഷിഡെപ്യൂട്ടി ഡയറക്ടർ ഷീബ, അസി.പ്രഫസർമാരായ അഷിദ, ജൂലി, വെങ്കിട്ടറാവോ, കൃഷി ഓഫീസർ ആര്യ, ഇന്ദുലേഖ എന്നിവർ സ്ഥലത്ത് നിരീക്ഷണം നടത്തുകയും ആരോഗ്യവകുപ്പുമായും മുനിസിപ്പൽ അധികൃതരുമായും ചർച്ച നടത്തുകയും ചെയ്തു. പ്രദേശത്തെ ആളുകൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഒച്ചിനെ നിർമാർജനം ചെയ്യാൻ കഴിയുമെന്നും കൃഷി ഓഫീസർ ആര്യ പറഞ്ഞു.