എരിഞ്ഞേരി-പുളിക്കംവയൽ റോഡ് നിർമാണം തുടങ്ങി
1485764
Tuesday, December 10, 2024 4:58 AM IST
കണിയാന്പറ്റ: പഞ്ചായത്തിലെ എരഞ്ഞേരി-പുളിക്കൽവയൽ റോഡ് നിർമാണം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സുജേഷ്കുമാർ, നജീബ് കരണി, സി. സുരേഷ്ബാബു, ടി.വി. രഘു, ശ്രീജയ രാംദാസ്, ടി.പി. വർക്കി, രവി തെക്കേക്കണ്ടി എന്നിവർ പ്രസംഗിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ അനുവദിച്ച 2.3 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിർമാണം.