വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്ന്
1485613
Monday, December 9, 2024 6:24 AM IST
പുൽപ്പള്ളി: സാധരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അന്യായമായ വൈദ്യുതി നിരക്ക് വർധന അടിയന്തരമായി പിൻവലിക്കണമെന്ന് ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വൈദ്യുതി ബോർഡിന്റെ കെടും കാര്യസ്ഥതയും അഴിമതിയും മൂലം ഉണ്ടാക്കിയ ബാധ്യത സാധരണ ജനങ്ങളുടെ മുകളിൽ അടിച്ചേൽപ്പിക്കുന്ന സമീപനം തികച്ചും പ്രതിഷേധാർഹമാണ്. റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പുകളിൽ ഉയർന്ന പൊതുജന പ്രതിഷേധം വകവയ്ക്കാതെ ചാർജ് വർധനയ്ക്ക് അനുമതി നൽകിയത് തികച്ചും അപലീനീയമാണ്.
ചാർജ് വർധന പിൻവലിക്കാത്തപക്ഷം ശക്തമായ പൊതുജന പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ചാർജ് വർധനയിൽ പ്രതിഷേധിച്ച് ആം ആദ്മി ബത്തേരി മണ്ഡലം കമ്മിറ്റി പുൽപ്പള്ളിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലിൽ യോഗം ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി കമ്മിറ്റി പ്രസിഡന്റ് തോമസ് ഒറ്റക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ബത്തേരി മണ്ഡലം സെക്രട്ടറി ബേബി തയ്യിൽ, മുള്ളൽകൊല്ലി കമ്മിറ്റി പ്രസിഡന്റ് കെ.സി. വർഗീസ്, എ.എം. ചാക്കോ, അജി ഏബ്രാഹം കാഞ്ഞിരക്കാട്ട്, കെ.സി. ബെന്നി, മാത്യു തറയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പുൽപ്പള്ളി: പാവപ്പെട്ട ജനങ്ങൾക്കു മേൽ അമിതഭാരം അടിച്ചേൽപിക്കുന്ന വൈദ്യുതി ചാർജ് വർധനയിലൂടെ കേരള ജനതയെ വെല്ലുവിളിക്കുന്ന പിണറായി സർക്കാർ ജനദ്രോഹ നടപടികളിൽ നിന്നു പിൻമാറണമെന്നു പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിലൂടെയും ജനം നട്ടംതിരിയുകയാണ്.
വർധിപ്പിച്ച വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്ന ആവശ്യവുമായി കെപിസിസി നിർദേശപ്രകാരം പന്തംകൊളുത്തി പ്രകടനവും നടത്തി. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി, ഡിസിസി ജന.സെക്രട്ടറി എൻ.യു. ഉലഹന്നാൻ, ടി.എസ്. ദിലീപ് കുമാർ, വി.എം. പൗലോസ്, സി.പി. കുര്യാക്കോസ്, കെ.എം. എൽദോസ്, റെജി പുളിങ്കുന്നേൽ, മണി പാന്പനാൽ, വർക്കി പാലക്കാട്ട്, ജോമറ്റ് കോതവഴിക്കൽ, സി.പി. ജോയി, ലിജോ ജോർജ്, ഷിബു കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
കൽപ്പറ്റ: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ജില്ലയിലെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ, ജില്ലാ പ്രസിഡന്റ് ഡോ. സുരേഷ്, ജില്ലാ സെക്രട്ടറി പോൾസണ് തോമാട്ടുചാൽ, റഫീക്ക് കന്പളക്കാട്, സൽമാൻ എൻ. റിപ്പണ്, ആൽബർട്ട് വൈത്തിരി, ജയിംസ് കൊമ്മയാട്, ബാബു തച്ചറോത്ത്, ലിയോ കൊല്ലവേലിൽ, ബേബി തയ്യിൽ എന്നിവർ നേതൃത്വം നൽകി.
കൽപ്പറ്റ: വൈദ്യുതി ചാർജ് കുത്തനെ വർധിപ്പിച്ച് വിലക്കയറ്റവും ചാർജ് വർധനവുകളുംകൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങൾക്കുമേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിച്ചിരിക്കുകയാണ് പിണറായി സർക്കാർ. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന തീവ്രവലതു നയങ്ങളുടെ ഭാഗമായ ഊർജനയം കേരളത്തിലും അതേപടി പിന്തുടർന്ന് സംസ്ഥാന സർക്കാർ ഭേദഗതി ചെയ്ത വൈദ്യുതി നിയമത്തിന്റെ പരിണിതിയാണ് തുടർച്ചയായുള്ള വൈദ്യുതി നിരക്ക് വർധന. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷമുണ്ടായ ഈ ചാർജ് വർധന പാർട്ടി സെന്ററിൽ ചർച്ച ചെയ്യുകയും അടിയന്തരമായി ഇടപെടുകയും ജനകീയസമരം ശക്തിപ്പെടുത്തുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് മേൽ അന്യായമായി അടിച്ചേൽപ്പിച്ച വൈദ്യുതി ചാർജ് വർധന പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി 10ന് പ്രതിഷേധ ദിനമായി ആചരിക്കും.
20ന് കെഎസ്ഇബി ഓഫീസുകളിലേക്ക് മാർച്ച് നടത്തും. ചാർജ് വിരുദ്ധ സമിതികൾ രൂപീകരിച്ച് സമരം ശക്തിപ്പെടുത്തും. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പി.എം. ജോർജ്, ബിജി ലാലിച്ചൻ, പി.ടി. പ്രേമാനന്ദ്, സി.ജെ. ജോണ്സണ്, കെ.ജി. മനോഹരൻ, കെ. പ്രേംനാഥ്, എം.കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.