പൊൻകുഴിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
1485611
Monday, December 9, 2024 6:24 AM IST
സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ പൊൻകുഴി ശ്രീരാമ-സീതാദേവി ക്ഷേത്രത്തിനു മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിൽനിന്നു അനുവദിച്ച തുക വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സതീശൻ അധ്യക്ഷത വഹിച്ചു. മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ. ഗണപതി ക്ഷേത്ര സമിതി സെക്രട്ടറി ആവേ സുരേന്ദ്രൻ, പഞ്ചായത്ത് അംഗം ഗോപിനാഥൻ, ബാലൻ തകരപ്പാടി എന്നിവർ പ്രസംഗിച്ചു.