ജെൻഡർ റിസോഴ്സ് സെന്റർ ഉദ്ഘാടനം ചെയ്തു
1486256
Wednesday, December 11, 2024 7:53 AM IST
പടിഞ്ഞാറത്തറ: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കുടുംബശ്രീ മിഷൻ തുടങ്ങുന്ന ജെൻഡർ റിസോഴ്സ് സെന്ററിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും ജില്ലാതല ഉദ്ഘാടനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ടി. സിദീഖ് എംഎൽഎ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി, ഉഷ തന്പി, അംഗങ്ങളായ എ.എൻ. സുശീല, കെ.ബി. നസീമ, സിന്ധു ശ്രീധരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, ആശ പോൾ, പ്രിൻസിപ്പൽ പി.പി. ശിവസുബ്രഹ്മണ്യൻ, ഹെഡ്മാസ്റ്റർ ടി. ബാബു, പിടിഎ പ്രസിഡന്റ് സുധീഷ്, എംപി ടിഎ പ്രസിഡന്റ് കമറുനീസ, എസ്എംസി ചെയർമാൻ സണ്ണി എന്നിവർ പ്രസംഗിച്ചു.