വീൽചെയർ കൈമാറി
1485617
Monday, December 9, 2024 6:24 AM IST
മേപ്പാടി: ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ വോളണ്ടിയർമാർ സ്ക്രാപ് ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ വീൽ ചെയർ ഗവ. സാമൂഹികാരോഗ്യകേന്ദ്രത്തിന് കൈമാറി. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, പ്രിൻസിപ്പൽ ജസി പെരേര എന്നിവരിൽനിന്നു ഗവ. സിഎച്ച്സിയിലെ ഡോ. അർജുൻ വീൽചെയർ ഏറ്റുവാങ്ങി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.വി. സുരേന്ദ്രൻ, സിനിയർ അസിസ്റ്റന്റ് എസ്. സതീശൻ, സ്റ്റാഫ് സെക്രട്ടറി പി. സഫ്വാൻ, എൻഎസ്എസ് ലീഡർമാരായ അഫ്താഷ് റോഷൻ, ആൾഡ്രിയ, അഥർവ്, ജംസീനമോൾ തുടങ്ങിയവർ പങ്കെടുത്തു.