മനുഷ്യാവകാശ ദിനം: വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തു
1486258
Wednesday, December 11, 2024 7:53 AM IST
പുൽപ്പള്ളി: അന്തരാഷ്ട്ര മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂൾ അങ്കണത്തിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും മനുഷ്യച്ചങ്ങല തീർത്തു.
ഹെഡ്മിസ്ട്രസ് മിനി ജോണ്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിളിച്ചോതാൻ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. വിദ്യാർഥികളായ അനറ്റ് ആൻ ജോബിസണ്‍, അയോണ സോജൻ, അധ്യാപകരായ എം.എം. ആന്റണി, സ്മിത ചാക്കോ, അലീന പി. വർഗീസ്, ജോയ്സി ജോർജ്, കെ.എം. നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.