ജെൻഡർ സിഗ്നേച്ചർ കാന്പയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
1485765
Tuesday, December 10, 2024 4:58 AM IST
മുട്ടിൽ: കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ജെൻഡർ സിഗ്നേച്ചർ കാന്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഡബ്ല്യുഎംഒ കോളജ് ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ അധ്യക്ഷത വഹിച്ചു. സ്നേഹിത സ്റ്റാഫ്, കമ്മ്യൂണിറ്റി കൗണ്‍സലർമാർ, ആർപിമാർ എന്നിവർ പങ്കെടുത്തു.