എള്ളുമന്നം സെന്റ് ജോർജ് പള്ളി മുതിർന്ന മാതാപിതാക്കളെ ആദരിച്ചു
1485767
Tuesday, December 10, 2024 4:58 AM IST
എള്ളുമന്നം: സെന്റ് ജോർജ് പള്ളി മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ഇടവകയിലെ വൃദ്ധ മാതാപിതാക്കളെ ആദരിച്ചു.
ഇടവകയിൽ നടന്നുവരുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടി ഇടവക വികാരി ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ, ഇടവകയിലെ മുതിർന്ന മാതാപിതാക്കളായ ചാക്കോ ഇല്ലിക്കൽ, അന്നക്കുട്ടി തലച്ചിറ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വൃദ്ധ മാതാപിതാക്കൾ ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു.
മാതൃവേദി അംഗങ്ങളും മതബോധന വിദ്യാർഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ഇടവകയുടെ ഉപഹാരം ഇടവക വികാരി വിതരണം ചെയ്തു. പാരീഷ് സെക്രട്ടറി ജോസ് പുളിയാർമറ്റത്തിൽ, സണ്‍ഡേ സ്കൂൾ ഹെഡാമസ്റ്റർ ജോഷി തോണിക്കുഴി, മാതൃവേദി കൗണ്‍സിലർ ലൂസി മാക്കിയിൽ, കുട്ടികളുടെ പ്രതിനിധി ഇവാൻ നോബി എന്നിവർ പ്രസംഗിച്ചു.
മാതൃവേദി അനിമേറ്റർ സിസ്റ്റർ സിൽവി തോമസ്, പ്രസിഡന്റ് ഷാലി ജോണ്സൻ കേക്കരത്ത്, സെക്രട്ടറി ബിജി പൗലോസ് മലേക്കുടി, ട്രഷറർ ബിന്ദു ജോസ് പുളിയാർമറ്റത്തിൽ, കൗണ്‍സിലർ എൽസമ്മ നെല്ലിക്കാമണ്ണിൽ, ഭാരവാഹികളായ ലിസി റോബർട്ട് തലച്ചിറ, സിന്ധു അജി പാറയിൽ എന്നിവർ നേതൃത്വം നൽകി.