എസ്പി കേഡറ്റുകൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
1485346
Sunday, December 8, 2024 5:53 AM IST
മാനന്തവാടി: തരുവണ ജിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലും പയ്യന്പള്ളി എസ്സിഎച്ച്എസ്എസിലെ കേഡറ്റുകൾ മാനന്തവാടി പോലീസ് സ്റ്റേഷനിലും സന്ദർശനം നടത്തി. സ്റ്റേഷൻ പ്രവർത്തനം പരിചയപ്പെടുന്നതിന്റെ ഭാഗമായായിരുന്നു കേഡറ്റുകളുടെ സന്ദർശനം.
മാനന്തവാടിയിൽ ഇൻസ്പെക്ടർ സുനിൽ ഗോപിയും വെള്ളമുണ്ടയിൽ എസ്ഐ സാദിർ തലപ്പുഴയും സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനം വിശദീകരിച്ചു.