ക​ൽ​പ്പ​റ്റ: വി​ര​മി​ക്കാ​ൻ ഒ​രു​വ​ർ​ഷം മാ​ത്രം ബാ​ക്കി​യു​ള്ള മ​ണ്ണു സം​ര​ക്ഷ​ണ ജീ​വ​ന​ക്കാ​രി​യെ സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടി മാ​നു​ഷി​ക​വും ധാ​ർ​മി​ക​വു​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വാ​യി. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം അ​റി​യി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

വാ​ഴ​വ​റ്റ സ്വ​ദേ​ശി​നി​യും മ​ക​നും സ​മ​ർ​പ്പി​ച്ച പ​രാ​തി​ക​ളി​ലാ​ണ് ഉ​ത്ത​ര​വ്. ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രി​യാ​യ പ​രാ​തി​ക്കാ​രി​യെ 2023 ഡി​സം​ബ​റി​ൽ കോ​ഴി​ക്കോ​ടി​നു സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച പ​രാ​തി​ക്കാ​രി​ക്ക് വി​വാ​ഹ​പ്രാ​യ​മാ​യ മ​ക​ളും ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മ​ക​നു​മു​ണ്ട്.

പ​രാ​തി സ്വീ​ക​രി​ച്ച ക​മ്മീ​ഷ​ൻ മ​ണ്ണ് സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​റു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ക​ബ​നി പ​ദ്ധ​തി 2013ൽ ​നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ പു​ന​ർ​വി​ന്യ​സി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രാ​തി​ക്കാ​രി​യെ തൊ​ട്ട​ടു​ത്ത ജി​ല്ല​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നാ​ണ് ക​മ്മീ​ഷ​നെ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ച​ത്. ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​ക​ളി​ലെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നു മ​റ്റ് ജി​ല്ല​ക​ളി​ൽ​നി​ന്നും 13 ത​സ്തി​ക​ക​ൾ വ​യ​നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​നു അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ പ​രാ​തി​ക്കാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ജി​ല്ല​യി​ലേ​ക്ക് മാ​റ്റാ​മെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.