പോലീസ് അതിക്രമം: കെഎസ്യു പ്രതിഷേധ സദസ് നടത്തി
1485344
Sunday, December 8, 2024 5:53 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിലും കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തതിലും പ്രതിഷേധിച്ച് കെഎസ്യു ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ സദസ് സംഘടിപ്പിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.
പി.കെ. ജയലക്ഷ്മി, കെ.ഇ. വിനയൻ, ചന്ദ്രിക കൃഷ്ണൻ, ഗോകുൽദാസ് കോട്ടയിൽ, സനൂജ് കുരുവട്ടൂർ, മാഹിൻ മുപ്പത്തിച്ചിറ, ഡിന്േറാ ജോസ്, എബിൻ മുട്ടപ്പള്ളി, ബൈജു തൊണ്ടർനാട്, ഉനൈസ്, കെ. ഹർഷൽ രാഹിത് ശശി, വി.സി. വിനീഷ്, അതുൽ തോമസ്, ടിയ ജോസ്, പി.ഇ. ഷംസുദ്ദീൻ, എ. ആൽഫൻ, അസ്ലം ഷേർഖാൻ, ബേസിൽ സാബു, ആദിൽ മുഹമ്മദ്, ബേസിൽ ജോർജ്, എബി പീറ്റർ, ഷമീർ വൈത്തിരി, അക്ഷയ് വിജയൻ, അൻസിൽ വൈത്തിരി എന്നിവർ പ്രസംഗിച്ചു.