പ്രതിഷേധ ധർണ സംഘടിപ്പിച്ചു
1485768
Tuesday, December 10, 2024 4:58 AM IST
കൽപ്പറ്റ: വൈദ്യുതി നിരക്ക് വർധിപ്പിച്ച് പാവപ്പെട്ട സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി കൽപ്പറ്റ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ കെഎസ്ഇബി ഓഫീസിനു മുന്പിൽ പ്രതിഷേധ ധർണ നടത്തി.
ഐഎൻടിയുസിജില്ലാ പ്രസിഡന്റ് പി.പി. ആലി സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ബി. സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി സി. ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, മോഹൻദാസ് കോട്ടക്കൊല്ലി, നജീബ് പിണങ്ങോട്, എസ്. മണി, പി.കെ. മുരളി, ആർ. ഉണ്ണികൃഷ്ണൻ, പി. വിനോദ് കുമാർ, സുനീർ ഇത്തിക്കൽ, വയനാട് സക്കറിയാസ്, ജോഷി കരിക്കാട്ടിൽ, നൂറിസ് മേപ്പാടി, ഉണ്ണികൃഷ്ണൻ മൂപൈനാട്, ആർ. രാമചന്ദ്രൻ, രമേശ് മാണിക്യം, ടി.കെ. സുരേഷ്, കെ. പ്രഭാകരൻ, മാടായി ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.