വാളവയൽ ഗവ.ഹൈസ്കൂളിൽ പുതിയ ക്ലാസ്മുറി നിർമിച്ചു
1485766
Tuesday, December 10, 2024 4:58 AM IST
സുൽത്താൻ ബത്തേരി: വാളവയൽ ഗവ. ഹൈസ്കൂളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ ക്ലാസ്മുറി നിർമിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ബാലകൃഷ്ണൻ, പഞ്ചായത്തംഗം ശ്രീകല ശ്യാം, പ്രധാനാധ്യാപകൻ വിനോദ്കുമാർ, പിടിഎ പ്രസിഡന്റ് കെ.ആർ. രമിത്, എസ്എംസി ചെയർമാൻ കെ.പി. സനോജ്, സൗമ്യ മോൾ, തങ്കച്ചൻ വാളവയൽ, എം.ജി. ഷാജി, ജ്യോതി സജീഷ്, അബ്ദുൾ നാസർ, എം.എസ്. നിവേദ്യ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച ആർ. രമ്യ, വോളിബോൾ താരം വി.എസ്. ആവണി, ദേവിക് രഞ്ജിത്ത്, എം.ആർ.നീരജ്, പി.എസ്. അർജുൻദാസ്, എൻ.എസ്. വിശ്വജിത്ത്, കെ.എസ്. ഋഷികേശ്, വി.കെ. ദേവാനന്ദ് എന്നിവരെ ആദരിച്ചു.