ദുരന്തബാധിത കുടുംബങ്ങൾക്കു പോത്തുകുട്ടികളെ വിതരണം ചെയ്തു
1485343
Sunday, December 8, 2024 5:53 AM IST
സുൽത്താൻബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസ് കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ നടത്തുന്ന അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ഉരുൾപൊട്ടൽ, പ്രളയ ബാധിത പ്രദേശങ്ങളിൽനിന്നു തെരഞ്ഞെടുത്ത 35 കുടുംബങ്ങൾക്ക് ഇൻഷ്വർ ചെയ്ത ആന്ധ്ര മുറ ഇനം പോത്തുകുട്ടികളെ വിതരണം ചെയ്തു. പെരിക്കല്ലൂരിൽ ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി മേഖലാ ഡയറക്ടർ ഫാ. മാത്യു മുണ്ടക്കൊടിയിൽ അധ്യക്ഷത വഹിച്ചു.
പാടിച്ചിറ യൂണിറ്റ് ഡയറക്ടർ ചാക്കോ ചേലപറന്പത്ത് സന്ദേശം നൽകി. പ്രോഗ്രാം മാനേജർ കെ.വി. ഷാജി, പ്രോജക്ട് മാനേജർ കെ.പി. ഷാജി, സൈക്കോ സോഷ്യൽ സപ്പോർട്ട് കോ ഓർഡിനേറ്റർ ലില്ലി വർഗീസ്, ഫീൽഡ് സൂപ്പർവൈസർമാരായ അബിന്യ, ആദിത്യ എസ്. ഭാനു, ലിജിന, ഷിനിജ ഷൈബു, ഡിലോണ്‍ ജോസഫ്, ബിന്ദു ഷാജി, ബിന്ദു ഷാജു എന്നിവർ പ്രസംഗിച്ചു. പോത്തുവളർത്തലിനെക്കുറിച്ച് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ അഭിനന്ദ് ക്ലാസെത്തു.