വയോജനങ്ങൾ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
1485348
Sunday, December 8, 2024 5:53 AM IST
കൽപ്പറ്റ: സീനിയർ സിറ്റിസണ്‍സ് സർവീസ് കൗണ്‍സിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. വയോജന പെൻഷൻ 5,000 രൂപയാക്കുക, വരുമാനപരിധി നോക്കാതെ പെൻഷൻ നൽകുക, വയോജന വകുപ്പ് രൂപീകരിക്കുക, വയോജന കമ്മീഷൻ യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കിസാൻ സഭ ദേശീയ സമിതിയംഗം ഡോ.അന്പി ചിറയിൽ ഉദ്ഘാടനം ചെയ്തു.
കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് കെ.എം. ബാബു അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി എം.എഫ്. ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി വി.വി. ആന്റണി, സംസ്ഥാന കമ്മിറ്റി അംഗം എ. ബാലചന്ദ്രൻ, മാത്യു കോട്ടൂർ, കെ. വിജയകുമാരി, ആർ. വില്യംസ്, കെ.എം. ഏബ്രഹാം, വി. യുസഫ്, ജോണ്‍ മൈലാട്ടും പാറ, ജെ. ഗ്രേസി ജോസഫ്, ദേവരാജൻ ബത്തേരി, ഹബീബ് റഹ്മാൻ റാവുത്തർ എന്നിവർ പ്രസംഗിച്ചു.