നല്ലൂർനാട് ആശുപത്രിയിൽ ലീനിയർ ആക്സലറേറ്റർ സ്ഥാപിക്കണം: സിപിഎം
1485618
Monday, December 9, 2024 6:24 AM IST
വെള്ളമുണ്ട: നല്ലൂർനാട് അംബേദ്കർ ഗവ. ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ അർബുദ കോശങ്ങളെ തിരിച്ചറിഞ്ഞ് റേഡിയേഷനിലൂടെ നശിപ്പിക്കാൻ സഹായിക്കുന്ന ലീനിയർ ആക്സലറേറ്റർ സ്ഥാപിക്കണമെന്ന് പി.പി. രാമൻ നഗറിൽ (വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയം) ചേർന്ന സിപിഎം പനമരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും രോഗികൾ കാൻസർ ചികിത്സയ്ക്കും ഡയാലിസിസിനും ആശ്രയിക്കുന്നതാണ് നല്ലൂർനാട് ആശുപത്രി. അർബുദ ചികിത്സയ്ക്ക് സഹായകമായ പ്രോട്ടോണ്‍ തെറാപ്പി ആശുപത്രിയിൽ തുടങ്ങുക, എല്ലാ കുടുംബാരോഗ്യകേന്ദ്രങ്ങളിലും ഡയാലിസിസ് സെന്റർ ആരംഭിക്കുക, ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി ശല്യത്തിന് അറുതിവരുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
സെക്രട്ടറിയായി എ. ജോണിയെ വീണ്ടും തെരഞ്ഞെടുത്തു. കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ: ജസ്റ്റിൻ ബേബി, എം. മുരളീധരൻ, പി.എ. ബാബു, സി.ജി. പ്രത്യുഷ്, കെ. രാമചന്ദ്രൻ, കെ.പി. ഷിജു, കെ.ആർ. ജയപ്രകാശ്, എ.കെ. ശങ്കരൻ, വേണു മുള്ളോട്ട്, പി.കെ. ബാലസുബ്രഹ്മണ്യൻ, പി.സി. വത്സല, എം.എ. ചാക്കോ, കെ. മുഹമ്മദലി, പി.എ. അസീസ്, ഷിജു എം. ജോയ്, മനു ജി. കുഴിവേലി, കെ. വിജയൻ, കെ.കെ. ഇസ്മയിൽ, ഇന്ദിര പ്രേമചന്ദ്രൻ, സജന ഷാജി.
സമ്മേളനത്തിനു സമാപനംകുറിച്ച് റെഡ് വോളണ്ടിയർ മാർച്ചും പ്രകടനവും നടത്തി. പി.എ. മുഹമ്മദ് നഗറിൽ പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ. ജോണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ, എ.എൻ. പ്രഭാകരൻ, പി.വി. സഹദേവൻ, പി.കെ. സുരേഷ്, കെ. റഫീഖ് എന്നിവർ പ്രസംഗിച്ചു. എം. മുരളീധരൻ സ്വാഗതവും കെ. വിജയൻ നന്ദിയും പറഞ്ഞു. തുടർന്ന് ഉണർവ് കലാസംഘം നാടൻപാട്ട് അവതരിപ്പിച്ചു.