കൊളവയൽ മാലിന്യ പ്ലാന്റ്: യുഡിഎഫ് ധർണ നടത്തി
1486398
Thursday, December 12, 2024 2:49 AM IST
മുട്ടിൽ: കൊളവയലിലെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിനു മുന്നിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പഞ്ചായത്തിലെ 4, 5, 6 വാർഡുകളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുംവിധം പ്രവർത്തിക്കുന്ന പ്ലാന്റ് ഉടൻ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ടി. ഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ നീലിക്കണ്ടി സലാം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. റഷീദ്, ഡിസിസി സെക്രട്ടറി ബിനു തോമസ്, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് വടകര മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് പഞ്ചായത്ത് കണ്‍വീനർ ജോയി തൊട്ടിത്തറ സ്വാഗതവും എം.ഒ. ദേവസ്യ നന്ദിയും പറഞ്ഞു. ഒ.കെ. സക്കീർ, പദ്മനാഭൻ, ഫൈസൽ പാപ്പിന, ഉസ്മാൻ കോയ ,ഷിജു ഗോപാൽ,എം.കെ. ആലി, ശശി പന്നിക്കുഴി, ഐഷാബി, സ്കറിയ, വിജയലക്ഷ്മി, പി. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.