അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു
1485208
Saturday, December 7, 2024 10:14 PM IST
കാട്ടിക്കുളം: അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു. മാനന്തവാടി ഒഴക്കോടി പുതിയകണ്ടി ഉന്നതിയിലെ സുമേഷാണ്(45) മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ തോൽപ്പെട്ടി ബേഗൂരിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ നിലയിൽ സുമേഷിനെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ബേഗൂർ കൊല്ലിമൂല ആദിവാസി ഉന്നതിയിലെ ഭാര്യവീട്ടിൽ താമസിച്ചു വരികയായിരുന്നു സുമേഷ്. ഭാര്യ: ശോഭ. മകൻ: സുജിത്ത്. ലോറിയാണ് ഇടിച്ചതെന്നു സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വാഹനം കണ്ടെത്തുന്നതിന് തിരുനെല്ലി പോലീസ് നീക്കം തുടങ്ങി.