പോലീസ് അതിക്രമം: കോണ്‍ഗ്രസ് കുറ്റവിചാരണ സദസ് നടത്തി
1485615
Monday, December 9, 2024 6:24 AM IST
കൽപ്പറ്റ: ഉരുൾ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സർക്കാരുകളുടെ അവഗണനക്കെതിരേ കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ കുറ്റവിചാരണ സദസ് നടത്തി.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതർക്കുവേണ്ടി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എൽ. പൗലോസ്, പി.പി. ആലി, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്, കെ.വി. പോക്കർഹാജി, ഒ.വി. അപ്പച്ചൻ, എം.ജി. ബിജു, ബിനു തോമസ്, പി. വിനോദ്കുമാർ, ബീന ജോസ്, സുരേഷ്ബാബു, പോൾസണ്‍ കൂവക്കൽ എന്നിവർ പ്രസംഗിച്ചു.