ക്ലൂണി സ്കൂളിലെ കുട്ടികൾക്ക് ഇനി സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം: അയൽക്കൂട്ടം സീബ്രാലൈൻ വരച്ചു
1486401
Thursday, December 12, 2024 2:49 AM IST
സുൽത്താൻ ബത്തേരി: മൂലങ്കാവ് ക്ലൂണി പബ്ലിക് സ്കൂളിന് മുന്നിലെ റോഡിൽ സീബ്രാലൈൻ വരച്ച് അയക്കൂട്ടം പ്രവർത്തകർ. മൂലങ്കാവ് സെന്റ് ജൂഡ് അയൽക്കൂട്ടം പ്രവർത്തകരാണ് സീബ്രാലൈൻ വരച്ച് മാതൃക കാട്ടിയത്. സീബ്രാലൈനിന്റെ അഭാവം കുട്ടികൾക്കു പ്രയാസം സൃഷ്ടിച്ചിരുന്നു. ലൈൻ വരയ്ക്കുന്നതിന് ബന്ധപ്പെട്ടവർക്ക് സ്കൂൾ അധികൃതർ അപേക്ഷ നൽകിയെങ്കിലും ഫലം ഉണ്ടായില്ല. ഈ സാഹചര്യത്തിലായിരുന്നു അയൽക്കൂട്ടം ഇടപെടൽ.
കോഴിക്കോടുനിന്നു ആളുകളെ എത്തിച്ചാണ് ലൈൻ വരച്ചത്. അയൽക്കൂട്ടം പ്രസിഡന്റ് സണ്ണി വിളക്കുന്നേൽ, ആക്ടിംഗ് പ്രസിഡന്റ് സുനി റാത്തപ്പള്ളി, സെക്രട്ടറി വർഗീസ് മോളത്ത്, ജോണി കുന്പപ്പള്ളി, മാത്യു പുത്തൻപുര, എൽദോ തോട്ടത്തിൽ, ഷാജി കന്നുതൊട്ടി എന്നിവർ നേതൃത്വം നൽകി. അയൽക്കൂട്ടം പ്രവർത്തകരെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനു നന്ദി അറിയിച്ചു.