കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാർഥന അനിവാര്യം: ഡോ. ഗീവർഗീസ് മാർ ബസേലിയോസ് മെത്രാപ്പോലീത്ത
1486254
Wednesday, December 11, 2024 7:53 AM IST
പുൽപ്പള്ളി: പ്രാർഥനയുള്ള കുടുംബങ്ങൾക്കു മാത്രമേ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കൂവെന്ന് ബത്തേരി ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബസേലിയോസ്. അഖില മലങ്കര പ്രാർഥനാവാരാഘോഷം സമാപനസമ്മേളനം കൊളവള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.
അന്ധകാരത്തിൽ കഴിയുന്നവർക്ക് പ്രകാശത്തിലെത്താനുള്ള വഴി പ്രാർഥനയാണെന്നും പിതാവ് പറഞ്ഞു. പ്രാർഥനായോഗം സെക്രട്ടറി സനാജി ജോർജ് അധ്യക്ഷത വഹിച്ചു. വികാരി ഫാ.കെ.കെ. വർഗീസ്, കോ ഓർഡിനേറ്റർ സജി വർഗീസ്, ഷാജി മാപ്പനാത്ത്, ഡോ.ടോണി ഏബ്രാഹം, വി.എസ്. മാത്യു, കേന്ദ്ര കമ്മിറ്റി അംഗം പി.സി. ചെറിയാൻ, കെ. ജോണ് എന്നിവർ പ്രസംഗിച്ചു.