വാഹനങ്ങൾക്ക് വാര്യാട് ഇനി വേഗത കുറയും
1486397
Thursday, December 12, 2024 2:49 AM IST
കൽപ്പറ്റ: മുട്ടിൽ, വാര്യാട് ഭാഗത്ത് വാഹനാപകടങ്ങൾ പതിവ് സംഭവമാണ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി റോഡിൽ ഹോട്ട് അപ്ലൈഡ് തെർമോപ്ലാസ്റ്റിക് കോന്പൗണ്ട് സ്ഥാപിക്കുകയും റിഫ്ളക്ട്ടീവ് റോഡ് സ്റ്റഡുകൾ സ്ഥാപിക്കുകയും ചെയ്തു.
പ്രദേശത്ത് കാമറ സ്ഥാപിക്കുന്നതിന് വേണ്ടി നേരത്തെ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ റോഡ് സേഫ്റ്റി യോഗം വിളിച്ച് ചേർത്ത് പ്രപ്പോസൽ തയാറാക്കി കേരളാ റോഡ് സേഫ്റ്റി അതോറിറ്റിക്ക് നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും എംഎൽഎ പറഞ്ഞു.
2022ൽ കളക്ടറേറ്റിൽ ടി. സിദ്ദിഖ് എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അധികൃതർ, റോഡ് സേഫ്റ്റി അധികൃതർ, ജനപ്രതിനിധികൾ, വാര്യാട് ജനകീയ സമിതി ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്നിരുന്നു.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ വാര്യാട് പ്രദേശത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയും മുട്ടിൽ പഞ്ചായത്ത് പ്രസ്തുത പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.