വയനാട് ഓർഗാനിക് സൊസൈറ്റി സെമിനാർ നടത്തി
1486257
Wednesday, December 11, 2024 7:53 AM IST
മാനന്തവാടി: വയനാട് ഓർഗാനിക് സൊസൈറ്റി "ഫെയർട്രേഡ് സർട്ടിഫിക്കേഷൻ’ എന്ന വിഷയത്തിൽ കൃഷിക്കാർക്ക് കണിയാരം കത്തീഡ്രൽ ഹാളിൽ സെമിനാർ നടത്തി.
ഫാ. സോണി വഴക്കാട്ട് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് വിനീഷ് മാത്യു അധ്യക്ഷത വഹിച്ചു. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലകുമാരി, മുനിസിപ്പൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ലേഖ രാജീവൻ എന്നിവർ പ്രസംഗിച്ചു. എൻഎപിപി പ്രോഗ്രാം ഓഫീസർ അഖിൽ നാസിം വിഷയാവതരണം നടത്തി. സൊസൈറ്റിക്ക് കാപ്പി നൽകിയ കർഷകർക്ക് 3,000 രൂപ വിലവരുന്ന ടാർപോളിൻ ഷീറ്റ്, ആയുർ ജാക്ക് തൈ എന്നിവ സൗജന്യമായി വിതരണം ചെയ്തു. പുഷ്പജൻ മറിയാമ്മ എന്നിവർ സംസാരിച്ചു.