കുടുംബശ്രീ മിഷൻ ജൻഡർ റിസോഴ്സ് സെന്റർ ഉദ്ഘാടനം ചെയ്തു
1485763
Tuesday, December 10, 2024 4:58 AM IST
പടിഞ്ഞാറത്തറ: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളുടേയും ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറ ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി, ഉഷ തന്പി, അംഗങ്ങളായ എ.എൻ. സുശീല, കെ.ബി. നസീമ, സിന്ധു ശ്രീധരൻ, ഡിഎംസി പി.കെ. ബാലസുബ്രമണ്യം, ആശ പോൾ, സ്കൂൾ പ്രിൻസിപ്പൽ പി.പി. ശിവസുബ്രഹ്മണ്യൻ, എച്ച്എം ടി. ബാബു, പിടിഎ പ്രസിഡന്റ് സുധീഷ്, എംപിടിഎ പ്രസിഡന്റ് കമറുനീസ, എസ്എംസി ചെയർമാൻ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.