സിആർപിഎഫ് ജവാൻ ഷിബുവിന്റെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്തു
1486260
Wednesday, December 11, 2024 7:53 AM IST
മുള്ളൻകൊല്ലി: വീരമ്യത്യുവരിച്ച സിആർപിഎഫ് ജവാൻ സീതാമൗണ്ട് പുത്തൻപുരയ്ക്കൽ ഷിബുവിന് ജൻമനാട്ടിൽ സ്മാരകമൊരുക്കി. ഷിബു പ്രാഥമിക വിദ്യാഭ്യാസം നേടിയ കൊളവള്ളി ഗവ.എൽപി സ്കൂൾ മുറ്റത്താണ് സ്മാരകം നിർമിച്ചത്.
2012 മാർച്ച് 27ന് മഹാരാഷ്ട്രയിലെ ഗജ്റോളിയിൽ നക്സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഷിബു വീരമൃത്യുവരിച്ചത്. സിആർപിഎഫ് വാരിയേഴ്സും തദേശ സ്ഥാപനങ്ങളും ചേർന്നാണ് സ്മാരകം നിർമിച്ചത്. സ്മൃതിമണ്ഡപം അനാച്ഛാദനം സിആർപിഎഫ് ഡിഐജി മാത്യു എം. ജോണ് നിർവഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ഷിബുവിന്റെ കുടുംബാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ആദരിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി, ഫാ. മാത്യു കറുത്തേടത്ത്, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, പഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചിറയിൽ, ജീസ്റ മുനീർ, തോമസ് മാത്യു, പി.കെ. ഹരിദാസ്, ഷൈജു പഞ്ഞിത്തോപ്പിൽ, ജസി സെബാസ്റ്റ്യൻ, പ്രദീപ്, ഷിജിത, രാജേഷ് അയോടൻ, തോമസ് മാത്യു, രാജൻ പാറക്കൽ,വി.എം. മാത്യു, സി.എം. സുമ, ജോബി കരോട്ടുകുന്നേൽ, നാരയണൻ, സുരേന്ദ്രൻ, ജിജോ പഴംന്പള്ളി, സ്റ്റെല്ല വിൻസന്റ് എന്നിവർ പ്രസംഗിച്ചു.