അഴുക്കുചാൽ, തടാക ശുചീകരണം പുരോഗമിക്കുന്നു
1486259
Wednesday, December 11, 2024 7:53 AM IST
ഊട്ടി: ഊട്ടി നഗരത്തിൽ കോടപ്പമന്ദ് അഴുക്കുചാലിന്റെയും ബോട്ട്ഹൗസ് തടാകത്തിന്റെയും ശുചീകരണം പുരോഗമിക്കുന്നു. ബോട്ട്ഹൗസ് തടാകത്തിലേക്ക് കോടപ്പമന്ദ് ചാലിലൂടെയാണ് മാലിന്യം ഒഴുകുന്നത്.
അഴുക്കുചാലിലും തടാകത്തിലും അടിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യമാണ് നീക്കം ചെയ്യുന്നത്. ടൂറിസം വകുപ്പിന് കീഴിലാണ് ബോട്ട്ഹൗസ്. 7.51 കോടി രൂപ ചെലവിലാണ് ശുചീകരണം. കഴിഞ്ഞ ഒക്ടോബറിൽ തമിഴ്നാട് വാർത്താവിതരണപ്രക്ഷേപണ മന്ത്രി എം.എസ്. സ്വാമിനാഥനാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.