തകരാറിലായ ഹൈമാസ് ലൈറ്റുകൾ നന്നാക്കാൻ നടപടി വേണമെന്ന്
1485616
Monday, December 9, 2024 6:24 AM IST
പുൽപ്പള്ളി: ടൗണിലെ തകരാറിലായ ഹൈമാസ് ലൈറ്റുകൾ നന്നാക്കാൻ നടപടി വേണമെന്ന്. പോലീസ് സ്റ്റേഷൻ ആനപ്പാറ റോഡിലെ ഹൈമാസ്റ്റ് ലെെറ്റുകൾ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മാറ്റിയെങ്കിലും റോഡ് പണി കഴിഞ്ഞ് ഒരു വർഷത്തോളമായിട്ടും പുനഃസ്ഥാപിക്കാൻ നടപടിയുണ്ടായില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
ഇതുമൂലം ടൗണ്‍ പൂർണമായും ഇരുട്ടിലാകുന്ന അവസ്ഥയാണ്. നിരവധി ദീർഘദൂര ബസുകൾ സർവീസ് കടന്നുപോകുന്ന ഇവിടെ രാത്രി കാലങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് വെളിച്ചമില്ലാത്തതു കാരണം ഇരുട്ടത്ത് നിൽക്കേണ്ട അവസ്ഥയാണ്. മാർച്ച് 30നുള്ളിൽ ടൗണിൽ തകരാറിലായ ലൈറ്റുകൾ പൂർണമായി നന്നാക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അടിയന്തരമായി തകരാറിലായ ലൈറ്റുകൾ നന്നാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.