താ​മ​ര​ശേ​രി: റ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ട്ര​ഡീ​ഷ​ണ​ല്‍ റ​സ്‌​ലിം​ഗ് മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി മ​ര്‍​ക​സ് ലോ ​കോ​ള​ജ് വി​ദ്യാ​ര്‍​ഥി ആ​കാ​ശ് ജി. ​നാ​ഥ്. ലോ ​കോ​ള​ജി​ലെ ബി​ബി​എ എ​ല്‍​എ​ൽ​ബി ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്.

ഈ ​മാ​സം ആ​ദ്യം ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണം, വെ​ള്ളി മെ​ഡ​ലു​ക​ള്‍ നേ​ടി​യാ​ണ് ആ​കാ​ശ് അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ഈ ​മാ​സം 31 മു​ത​ല്‍ ഫെ​ബ്രു​വ​രി ര​ണ്ട് വ​രെ റ​ഷ്യ​യി​ലെ യ​കു​തി​ല്‍ വ​ച്ചാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട പ​ന്തം സ്വ​ദേ​ശി​യാ​യ ആ​കാ​ശ്, അ​നൂ​പ്- ഗോ​പി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.