പ്രസ് ക്ലബിലേക്ക് കസേരകൾ നൽകി
1494848
Monday, January 13, 2025 5:16 AM IST
മുക്കം: മലയോര മേഖലയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മുക്കം പ്രസ് ക്ലബ് നവീകരണത്തിലേക്ക് കെഎംസിടിയുടെ കൈത്താങ്ങ്. പ്രസ് ക്ലബിലേക്ക് ആവശ്യമായ കസേരകളാണ് കെഎംസിടി നൽകിയത്. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ കെഎംസിടി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വിജീഷ്, കെഎംസിടി ഗ്രൂപ്പ് അസിസ്റ്റന്റ് മാനേജർ സാലിം,
പിആർഒ സൈനുൽ ആബിദ് ജിഫ്രി എന്നിവർ ചേർന്ന് കസേരകൾ കൈമാറി. പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, സെക്രട്ടറി മുഹമ്മദ് കക്കാട്, ട്രഷറർ വഹാബ് കളരിക്കൽ, മുക്കം ബാലകൃഷ്ണൻ, എ.പി. മുരളീധരൻ, അസൈനാർ വല്ലത്തായ് പാറ, ദാസ് വട്ടോളി, ഫൈസൽ കൊടിയത്തൂർ എന്നിവർ ഏറ്റുവാങ്ങി.